മണ്ണിലെ സുഷിരസ്ഥലങ്ങൾ, കല്ലിന്റെ പാളികൾക്കിടയിലെ വിടവുകൾ എന്നിങ്ങനെ ഭൂമിയുടെ ഉപരിതലത്തിനു താഴെയായി കാണപ്പെടുന്ന ജലത്തിനെയാണ് ഭൂഗർഭജലം എന്ന് പറയുന്നത്.
ഭൂഗർഭജലം മിക്കപ്പോഴും ചെലവ് കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവും ഉപരിതലജലവുമായി താരതമ്യം ചെയ്യുമ്പോൾ മലിനീകരണം കുറഞ്ഞതുമായിരിക്കും. ഉദാഹരണത്തിന്, അമേരിക്കയിൽ ഉപയോഗിക്കാവുന്ന ജലശേഖരത്തിന്റെ വലിയ സ്രോതസ്സാണ് ഭൂഗർഭജലം നൽകുന്നത്. അവിടുത്തെ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാളും കാലിഫോർണിയാ സംസ്ഥാനം ഉയർന്ന അളവിൽ ഭൂഗർഭജലം എടുക്കുന്നു. അനേകം മുനിസിപ്പാലിറ്റികൾ വിതരണം ചെയ്യുന്നത് ഭൂഗർഭജലമാണ്.